23 December 2024, Monday
KSFE Galaxy Chits Banner 2

ബംഗാള്‍ തീവണ്ടിദുരന്തം: മരണസംഖ്യ ഒന്‍പത് കടന്നു; ആറ് പേരുടെ നില അതീവ ഗുരുതരം

Janayugom Webdesk
പശ്ചിമ ബംഗാൾ
January 14, 2022 3:13 pm

പശ്ചിമബംഗാളിലെ നടന്ന ബികാനീര്‍ എക്‌സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്. 

അപകടം നടന്ന പ്രദേശത്തും പരിസരങ്ങളിലുമായി കുടുങ്ങിക്കിടന്ന എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ജയ്പാഗുരിയിലും മയ്‌നാഗുരിയിലുമുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 5.15ഓടെ രാജസ്ഥാനിലെ ബികാനീറില്‍ നിന്നും അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീര്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്.

എക്‌സ്പ്രസിന്റെ പാളം തെറ്റിയതോടെ അഞ്ച് ബോഗികള്‍ മറിഞ്ഞാണ് ദുരന്തമുണ്ടായത്. 12 ബോഗികളാണ് പാളം തെറ്റിയത്. ബിഎസ്എഫ്, എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തവാര്‍ത്തയറിഞ്ഞ് സമീപഗ്രാമങ്ങളിലുള്ള ആളുകളുമെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
eng­lish summary;Bengal train tragedy followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.