23 December 2024, Monday
KSFE Galaxy Chits Banner 2

വാഹനങ്ങളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2022 9:46 pm

വാഹനങ്ങളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി ദേശീയ മോട്ടോര്‍ വാഹന വകുപ്പ്. എട്ട് സീറ്റുള്ള വാഹനങ്ങളിലാണ് ആറ് സീറ്റുകളിലും എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി ഗസറ്റ് വിജ്‍ഞാപനം പുറപ്പടുവിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പൊതു സുരക്ഷ ചട്ട പ്രകാരമുളള കരട് രേഖയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ മുന്നിടിച്ചുണ്ടാകുന്ന അപകടങ്ങലുടെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് നാലില്‍ നിന്നും എയര്‍ബാഗിന്റെ എണ്ണം ആറാക്കിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റോഡ് അപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇത്തരം സാഹചര്യത്തിലാണ് നടപടി.

Eng­lish Sum­ma­ry: Six airbags were manda­to­ry on vehicles

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.