22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

സ്വകാര്യബസില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: കണ്ടക്ടറും ഒത്താശ ചെയ്ത കൂട്ടാളിയും അറസ്റ്റില്‍

Janayugom Webdesk
പാ​ലാ
January 16, 2022 8:33 pm

കോട്ടയത്ത് പാലായില്‍ പെണ്‍കുട്ടിയിലെ നിര്‍ത്തിയിട്ട ബസില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറെയും ഇയാള്‍ക്ക് ഒത്താശ ചെയ്ത ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു​ള്ളി​ല്‍വച്ചാണ് പീഡനശ്രമം നടന്നത്.

സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ സം​ക്രാ​ന്തി സ്വ​ദേ​ശി തു​ണ്ടി​പ്പ​റ​മ്പി​ൽ അ​ഫ്സ​ൽ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി.

പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കിയതിനുശേഷമായിരുന്നു പീഡന ശ്രമം. ശ​നി​യാ​ഴ്ച ഉച്ചയോടെ സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി പ്ര​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പാ​ലാ കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി. പി​ന്നീ​ട് ആ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ബസിന്‍റെ ട്രി​പ്പ് മു​ട​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം കൂ​ട്ടാ​ളി​ക​ൾ പ്ര​തി​ക്ക് ഒ​ത്താ​ശ​ചെ​യ്ത ശേ​ഷം ഷ​ട്ട​ർ താ​ഴ്ത്തി പു​റ​ത്തു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ലാ ഡി​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് ബ​സി​നു​ള്ളി​ല്‍ നി​ന്നും കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ത്തി​ന് കൂ​ട്ടു​നി​ന്ന ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ എ​ബി​നെ​യും പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​യെ പോ​ലീ​സ് കൗ​ൺ​സി​ലിം​ഗി​ന് വിധേയമാക്കി.

Eng­lish Sum­ma­ry: Minor girl molest­ed in parked pri­vate bus: Con­duc­tor and accom­plice arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.