22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
February 23, 2024
June 3, 2022
May 17, 2022
April 28, 2022
April 2, 2022
March 27, 2022
March 26, 2022
March 14, 2022
March 14, 2022

ഹൈസ്‌പീഡിന്‌ 1.08 ലക്ഷം കോടി സിൽവർ ലൈനിന്‌ 63,940.67 ; ഇ ശ്രീധരന്റെ ഡിഎംആർസി ആവിഷ്‌കരിച്ച പദ്ധതിയേക്കാൾ ചെലവ്‌ ഏറെ കുറവ്‌

Janayugom Webdesk
തിരുവനന്തപുരം
January 17, 2022 11:06 am

സിൽവർ ലൈനിന്റെ ചെലവും യാത്രാനിരക്കും ഇ ശ്രീധരന്റെ ഡിഎംആർസി ആവിഷ്‌കരിച്ച കേരള ഹൈസ്‌പീഡ്‌ റെയിൽ കോറിഡോർ പദ്ധതിയേക്കാൾ ഏറെ കുറവ്‌. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വ്യത്യാസവുമില്ല. 2016ലാണ്‌ കേരള ഹൈ സ്‌പീഡ്‌ റെയിൽ കോറിഡോറിനുവേണ്ടി ഇ ശ്രീധരൻ പ്രിൻസിപ്പൽ അഡ്വൈസറായി ഡിപിആർ തയ്യാറാക്കിയത്‌. പദ്ധതിരേഖ തയ്യാറാക്കുമ്പോൾ സമാന പദ്ധതികൾ വിലയിരുത്തും.

ഇതിന്റെ ഭാഗമായാണ്‌ ഡിഎംആർസി തയ്യാറാക്കിയ ഡിപിആർ പഠിച്ച്‌ സിൽവർ ലൈനിനുവേണ്ടി പദ്ധതിരേഖ തയ്യാറാക്കിയത്‌. ഇതോടൊപ്പം ഹൈസ്‌പീഡ്‌ റെയിൽ കോറിഡോറിനുവേണ്ടി 2017ൽ ഇമാക്‌സ്‌ തയ്യാറാക്കിയ ട്രാഫിക്‌ ആൻഡ്‌ ട്രാൻസ്‌പോർട്ടേഷൻ പഠന റിപ്പോർട്ടും പരിശോധിച്ചു.

ഹൈസ്‌പീഡ്‌ പദ്ധതിയുടെ ചെലവ്‌ 1.08 ലക്ഷം കോടിയാണ്‌. ടിക്കറ്റ് നിരക്ക്‌ കിലോമീറ്ററിന്‌ അഞ്ചുമുതൽ ആറുരൂപവരെ. സിൽവർ ലൈനിനാകട്ടെ ചെലവ്‌ 63,940.67 കോടിരൂപയും. ടിക്കറ്റ്‌ നിരക്ക്‌ 2.75 രൂപയാണ്‌. 80,000 പേരെയാണ്‌ ഡിഎംആർസി പ്രതീക്ഷിക്കുന്നത്‌.

എന്നാൽ, സിൽവർ ലൈനിൽ 2025ൽ എൺപതിനായിരത്തോളംപേർ യാത്ര ചെയ്യുമെന്നാണ്‌ ഡിപിആറിൽ ഉള്ളത്‌. നേരത്തെ ഈ പദ്ധതിയെ സ്വാഗതംചെയ്‌ത ഇ ശ്രീധരനും രാഷ്‌ട്രീയ മാറ്റത്തിന്റെ ഭാഗമായി നിലപാടു മാറ്റി ഇപ്പോൾ സിൽവർ ലൈനിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുണ്ട്‌.

Eng­lish Sumam­ry: 1.08 tril­lion for high speed Sil­ver Line 63,940.67; The cost is much less than the scheme devised by E Sreed­ha­ran’s DMRC

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.