കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ ബിഎംസി (ബ്രിഹന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) വിവാഹ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി മുംബൈയിലെ വിവാഹ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അപ്പോയിന്റ്മെന്റ് ഡേറ്റ്, സമയം എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം വിവാഹ രജിസ്ട്രേഷന്‍ സര്‍വീസ് ഉടന്‍ പുനസ്ഥാപിക്കുമെന്നും ബിഎംസി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
24 മണിക്കൂറിനിടെ 7,895 പുതിയ കോവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,99,826 ആയി ഉയര്‍ന്നു. 11 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1738 പേര്‍ക്ക് ഒമിക്രോണും ബാധിച്ചിട്ടുണ്ട്.
English Summary: Marriage registration in Mumbai has been suspended
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.