നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി നായറാണ് പൊലീസ് അന്വേഷിക്കുന്ന വി ഐ പിയെന്ന് ക്രൈംബ്രാഞ്ച് സൂചന. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ശരത്തിന്റെ ആലുവയിലുള്ള വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ശരത്തിനെ മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായില്ലായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ശരത്ത് കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനും സി ഐ വര്‍ഗീസ് അലക്സാണ്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
updating.….……
english summary; acteress attack case latest followup
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.