4 May 2024, Saturday

Related news

May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേർക്ക് പരുക്ക്

Janayugom Webdesk
കോട്ടയം
January 18, 2022 8:25 am

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍ 16 പേർക്ക് പരുക്കേറ്റു. എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്.

ഇന്ന് പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം. അപകടം സംഭവിക്കുമ്പോൾ ബസിൽ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിയന്ത്രണംവിട്ട ബസ് വഴിയരികിലെ നിരവധി പോസ്റ്റിൽ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മറ്റി. പുലർച്ചെയായിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി.

eng­lish summary;16 injured as KSRTC bus over­turns in Kottayam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.