23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ആര്‍ടിപിസിആറും നെഗറ്റീവ് കാണിക്കും; ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയിലും

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2022 8:11 pm

രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം സ്ഥിരീകരിച്ചു. അത്യധികം വ്യാപനശേഷിയുള്ള സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്നറിയപ്പെടുന്ന ബിഎ.2 എന്ന ഉപവകഭേദം ഇതുവരെ ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ സ്റ്റെല്‍ത്ത് ഒമിക്രോണിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന ഗവേഷകരുടെ മുന്നറിയിപ്പ് കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്.

ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമിക്രോണിനുള്ളതെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഭൂരിപക്ഷം ഒമിക്രോണ്‍ കേസുകളിലും ഉപവകഭേദമായ ബിഎ.1 ആണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ബിഎ.2 അതിനേക്കാള്‍ വ്യാപനശേഷിയുള്ളതാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡെന്‍മാര്‍ക്കില്‍ ഈ മാസം 20നാണ് സ്റ്റെല്‍ത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ രാജ്യത്തെ ആകെ സജീവരോഗികളുടെ പകുതിയും സ്റ്റെല്‍ത്ത് ഒമിക്രോണ്‍ ബാധിതരാണ്.നിലവില്‍ സ്റ്റെല്‍ത്ത് ഒമിക്രോണിനെ നിരീക്ഷണത്തിലുള്ള വകഭേദത്തിന്റെ പട്ടികയിലാണ് യുകെ ആരോഗ്യ വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശങ്കയുടെ വകഭേദമായി കണക്കാക്കുന്നതിനു മുമ്പുള്ള ഘട്ടമാണിത്. ഇന്ത്യ, ഫിലിപ്പൈന്‍സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഡെല്‍റ്റയെയും ഒമിക്രോണ്‍ ബിഎ.1 നെയും മറികടന്ന് സ്റ്റെല്‍ത്ത് ഒമിക്രോണ്‍ ആധിപത്യം സ്ഥാപിക്കുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

40 രാജ്യങ്ങളിലായി 8040 കേസുകള്‍

40 രാജ്യങ്ങളിലായി ഇതുവരെ 8040 സ്റ്റെല്‍ത്ത് ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. ഫിലിപ്പൈന്‍സിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ സ്റ്റെല്‍ത്ത് ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെന്‍മാര്‍ക്കിലാണ്, 6411. ഇന്ത്യയില്‍ 530 കേസുകളും സ്വീഡന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 181, 127 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒമിക്രോണ്‍ 171 രാജ്യങ്ങളില്‍ഡെല്‍റ്റയെ ഉടന്‍ മറികടക്കും: ലോകാരോഗ്യസംഘടന

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം 171 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആഗോളതലത്തില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്നും ഇത് കോവിഡിനെതിരായ ആര്‍ജിത പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 20 വരെയുള്ള കണക്കനുസരിച്ച് 171 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒമിക്രോണിന്റെ അതിതീവ്രവ്യാപനശേഷി മൂലം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് ആഗോളതലത്തില്‍ മേല്‍ക്കൈ നേടും. മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് രോഗലക്ഷണങ്ങള്‍ കുറവായതിനാല്‍ ഒമിക്രോണിന്റെ തീവ്രവ്യാപനം പ്രതിരോധശേഷി വര്‍ധിക്കാന്‍ കാരണമാകും. ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ പലപ്രദേശങ്ങളിലും വര്‍ധിച്ചുവരുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു.
eng­lish summary;Stealth Omi­con con­firmed in India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.