23 December 2024, Monday
KSFE Galaxy Chits Banner 2

അമ്മ കരള്‍ പകുത്തുനല്‍കും; അനൈകക്ക് വേണം നാടിന്റെ കൈത്താങ്ങ്

Janayugom Webdesk
കോഴിക്കോട്
January 25, 2022 8:13 pm

കരള്‍രോഗവുമായി പിറന്ന കുഞ്ഞ് അനൈകയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ക്കുന്നു. അമ്മ കരള്‍ പകുത്ത് നല്‍കും.വടകര മണിയൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡിലെ പോതിന്റോടി അനുപ്രിയയുടേയും കിരണിന്റേയും മകളാണ് അനൈക. ഇപ്പോള്‍ 54 ദിവസം മാത്രമാണ് പ്രായം. ജനിച്ചപ്പോള്‍ തന്നെ കരളില്‍ മുഴയുണ്ടായിരുന്നു. ആറുമാസത്തിനകം കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.

രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടിയായതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ഈ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവുമില്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അമ്മയുടെ കരള്‍ കുട്ടിക്ക് യോജിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് 30 ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കിരണിന്റെ കുടുംബത്തിന് ഈ ഭാരിച്ച തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. വലിയ തുക ആവശ്യമായതിനാല്‍ കാരുണ്യത്തിന്റെ കൈകള്‍ ഉയര്‍ന്നാല്‍ മാത്രമേ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

സി കെ അബ്ദുള്ള (ചെയര്‍മാന്‍), മനോജ് കൊയപ്ര (കണ്‍വീനര്‍), കെ കെ അബ്ദുള്‍ ഗഫൂര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ പയ്യോളിബസാര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

നമ്പര്‍: 40209101069532.
ഐഎഫ്എസ്‌സി കോഡ്: KLGB0040209.
ഗൂഗിള്‍ പേ: 9447543775.

 

Eng­lish Sum­ma­ry: Anai­ka wants the sup­port of the peo­ple to survive
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.