23 December 2024, Monday
KSFE Galaxy Chits Banner 2

കണ്ണൂരില്‍ നിന്ന് മംഗളുരുവിലേക്കുള്ള മെമു സര്‍വ്വീസ് നാളെ ആരംഭിക്കും

Janayugom Webdesk
കണ്ണൂര്‍
January 25, 2022 9:02 pm

രാവിലെ 7.40 ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന മെമു രാവിലെ 10.55 ന് മംഗളൂരുവിലെത്തും. വൈകിട്ട് 5.05 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയക്രമം. കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ സഹായകരമാവുന്ന മെമുവില്‍ 1000 സീറ്റുകളുണ്ട്. 3600 ഓളം യാത്രക്കാരെ കയറ്റാനുള്ള ശേഷിയുണ്ടെന്ന് റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു. നേരത്തെ മംഗലാപുരത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചര്‍ വണ്ടിക്ക് പകരമായാണ് മെമു ആരംഭിക്കുന്നത്. എകസ്പ്രസ് ടെയിനിന്റെ ചാര്‍ജ്ജ് ഈടാക്കുന്ന ഈ വണ്ടിയില്‍ റിസര്‍വേഷനില്ല. എന്നാല്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് സാധാരണപോലെ യാത്ര ചെയ്യാം. പാസഞ്ചര്‍ നിര്‍ത്തിയിരുന്ന എല്ലാ സ്റ്റേഷനിലും മെമു നിര്‍ത്തും.

Eng­lish Sum­ma­ry: MEMU ser­vice from Kan­nur to Man­ga­lore will start tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.