പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു .സൗദിയുടെ പട്ടണമായ നജ്റാനിലുണ്ടായ അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ധീനെ നജ്റാന് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ നിറച്ച ടാങ്കറുമായി റിയാദ് പ്രവിശ്യയിലെ സുലയില്‍നിന്ന് നജ്റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പെട്രോള്‍ മരുഭൂമിയിലേക്ക് തുറന്നു വിട്ടതിന് ശേഷമാണ് വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. ടയര്‍ പെട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു. 20 വര്‍ഷത്തിലേറെയായി പ്രാവാസിയായ ഷിഹാബുദ്ധീന് രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തരിച്ചെത്തിയത്.
English summary :A Malayalee was seriously injured when a petrol tanker overturned in Saudi Arabia
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.