നിർബന്ധിത മതപരിവർത്തനത്തിനെതിരായി നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ജലന്ധറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം, എന്നാൽ ഇതിലൂടെ ആരെയും ഉപദ്രവിക്കരുത്, ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നത് തെറ്റാണെന്നും കെജ്രിവാൾ അഭപ്രായപ്പെട്ടു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങൾ ആലോചിക്കുന്നുണ്ട്. എഎപി സർക്കാർ അധികാരത്തിൽ വന്നാൽ ഡോർസ്റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ പ്രചാരണത്തിരക്കിലാണ് കെജ്രിവാൾ. ഇതിനിടെ മുതിർന്ന ബിജെപി നേതാവ് മദൻ മോഹൻ മിത്തൽ ശിരോമണി അകാലി ദളിൽ ചേർന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായുള്ള താര പ്രചാരകരെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, അമിത് ഷാ അടക്കം മുപ്പത് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
നിയമസഭാ പോരാട്ടം കനക്കുന്ന പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നാണ് ആകാംക്ഷ കൂടിവരികയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയോ പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവോ എന്ന ചോദ്യങ്ങളാണ് അരങ്ങിലുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ക്കാര്യം രാഹുൽ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണ് മുൻ ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ച അറിയിപ്പ്.
English Summary : Aam Aadmi Party leader Arvind Kejriwal has called for a law against forced conversions
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.