26 December 2024, Thursday
KSFE Galaxy Chits Banner 2

കുടിവെള്ളം കിട്ടാക്കനി; ജലവിഭവമന്ത്രിക്ക് നിവേദനം നൽകി

Janayugom Webdesk
January 31, 2022 1:10 pm

കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ ചെമ്പിളാവ് ഊഴാക്കമഠം — പുറ്റനാൽ ഭാഗത്ത് കാവാലിപ്പുഴ കുടിവെള്ളം കിട്ടാതായിട്ട് നാളേറെയായി. കുടിവെള്ളം മുടങ്ങിക്കിടക്കുന്നതിനെതിരെ വാർഡ് മെമ്പർ സുനി അശോകന്റെയും  വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തിൽ ജലവിഭവ മന്ത്രിക്ക് നിവേദനം നൽകി. സിപിഐ ലോക്കൽ സെക്രട്ടറി ജോസുകുട്ടി എബ്രഹാം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രാജി, കേരള കോൺഗ്രസ് എം മണ്ഡലം സെക്രട്ടറി   രാജു മണ്ഡപം, ദേവച്ച ൻ താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത്. നിവേദനത്തെ തുടർന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയറെ വിളിച്ച്  വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്ന് മന്ത്രി നിർദ്ദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.