ക്യാൻസർ രോഗം കാരണം 2015 ജനുവരി 26 ന് മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദിയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ചു, നവയുഗം അൽഹസ്സ ഷുഖൈഖ് യൂണിറ്റ്കമ്മിറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു. നവയുഗം ഷുഖൈഖ് യൂണിറ്റ് കമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന സഫിയ അജിത്ത് അനുസ്മരണയോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അംഗവും ജീവകാരുണ്യപ്രവർത്തകനുമായ സിയാദ് പള്ളിമുക്ക് അധ്യക്ഷത വഹിച്ചു.
നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി യോഗം ഉത്‌ഘാടനം ചെയ്തു, സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, ഷുഖൈഖ് യൂണിറ്റ് ട്രെഷറർ ഷിബു താഹിർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. അനുസ്മരണ യോഗത്തിന് നവയുഗം അൽഹസ്സ മേഖല നേതാക്കളായ ഹക്കിം സ്വാഗതവും, സിയാമുദ്ദീൻ നന്ദിയും പറഞ്ഞു.
ENGLISH SUMMARY:Navayugam Alhassa Shukhaikh Unit organized the Safia Ajith Remembrance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.