4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023

ചലച്ചിത്രകലയുടെ കാലാതിവർത്തിയായ പാഠപുസ്തകം ആയിരുന്നു കെ ജി ജോർജ്ജിന്റെ സിനിമകൾ: നവയുഗം കലാവേദി

Janayugom Webdesk
ദമ്മാം
September 26, 2023 4:54 pm

മലയാള ചലച്ചിത്രമേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ ചലച്ചിത്രസംവിധായകൻ കെ ജി ജോർജ്ജിനെ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു.

സാമ്പ്രദായിക ചലച്ചിത്ര രീതികളെ മാറ്റിമറിച്ചു മലയാള സിനിമയിൽ നവതരംഗം തീർത്ത പ്രതിഭാശാലിയായിരുന്നു കെ.ജി ജോർജ്ജ്. യവനിക മുതൽ ഇലവങ്കോട് ദേശം വരെയുള്ള ഇരുപതോളം ചലച്ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും, മലയാള സിനിമയിൽ ആ സിനിമകൾ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. കഥ പറയുന്ന രീതിയ്ക്കും, സിനിമയുടെ ക്രാഫ്റ്റിനും, സ്വീകരിച്ച ചലച്ചിത്ര ഭാഷ്യത്തിനും വരുത്തിയ മാറ്റങ്ങളിലൂടെ, ചലച്ചിത്രകലയുടെ കാലാതിവർത്തിയായ പാഠപുസ്തകം ആയിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും. യവനിക പോലുള്ള കുറ്റാന്വേഷണ കഥകളും, ആദാമിന്റെ വാരിയെല്ല് പോലുള്ള സ്ത്രീപക്ഷ സിനിമയും, പഞ്ചവടിപ്പാലം പോലുള്ള ആക്ഷേപ ഹാസ്യ സിനിമയും, ഇരകൾ പോലുള്ള സൈക്കോളജിക്കൽ ത്രില്ലറുകളും എല്ലാം ഒരുപോലെ അദ്ദേഹത്തിന് വഴങ്ങി. സങ്കീർണ്ണമായ മനുഷ്യ മനസ്സിനെയും, ചുറ്റുമുള്ള സമൂഹത്തെയും സ്വാധീനിയ്ക്കുന്നതെന്തും അദ്ദേഹത്തിന്റെ ചലച്ചിത്രഭാഷയ്ക്ക് അനായാസം വഴങ്ങുമായിരുന്നു.  മാസ്റ്റർ ക്രാഫ്റ്റ്മാൻ എന്ന വിശേഷണത്തിന് എന്ത് കൊണ്ടും അനുയോജ്യനായ ചലച്ചിത്ര സംവിധായകൻ ആയിരുന്നു അദ്ദേഹം.

മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്ന് നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ മുഹമ്മദ്‌ റിയാസ്, ബിനു കുഞ്ഞു, സംഗീത സന്തോഷ്‌, സഹീർഷാ എന്നിവർ അനുസ്മരണകുറിപ്പിൽ പറഞ്ഞു.

You may also like this video

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.