23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024

ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണിന്റെ ഫോറന്‍സിക്ക് പരിശോധന; തീരുമാനം നാളെ

Janayugom Webdesk
കൊച്ചി
February 2, 2022 8:31 pm

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതി തീരുമാനം നാളെ. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ കോടതിയില്‍ എത്തിച്ച ഫോണുകള്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ തുറക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു.

ഫോണ്‍ തുറക്കാനായി പ്രതികള്‍ നല്‍കിയ പാറ്റേണുകള്‍ കോടതിയില്‍ പരിശോധിക്കണമെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍റെ ആവശ്യം. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയ്ക്ക് കൈമാറിയ ആറ് ഫോണുകള്‍ ഇന്നലെ രാത്രിയോടെതന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചിരുന്നു. വധ ഗൂഢാലോചനക്കേസ് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഈ ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈെംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ ആലുവ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

ENGLISH SUMMARY:Forensic exam­i­na­tion of phone of Dileep and others
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.