22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2022 7:31 pm

ദേശവിരുദ്ധ ഉള്ളടക്കം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചുവെന്ന് ആരോപിച്ച് കശ്മീര്‍വാല ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റര്‍ ഫഹദ് ഷായെ അറസ്റ്റു ചെയ്തു. സമൂഹ മാധ്യമത്തില്‍ ഫഹദ് പങ്കുവച്ച പോസ്റ്റ് ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതും പൊതുജനത്തിനിടയില്‍ ഭീതി സൃഷ്ടിക്കുന്നതുമാണെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ക്രിമില്‍ ഉദ്ദേശ്യത്തോടെയാണ് ന്യൂസ് പോര്‍ട്ടല്‍ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതെന്നും പൊലീസ് പറയുന്നു. മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി അപലപിച്ചു.

‘സത്യത്തിന് വേണ്ടി നിലകൊള്ളുന്നത് ദേശീയ വിരുദ്ധമായി കണക്കാക്കപ്പെടുന്നു. അഗാധമായ അസഹിഷ്ണുതയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തെ കണ്ണാടി കാണിക്കുന്നതും ദേശവിരുദ്ധമാണ്. ഫഹദിന്റെ പത്രപ്രവർത്തനം സ്വയം സംസാരിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ യാഥാർത്ഥ്യത്തെ ചിത്രീകരിക്കുകയും ചെയ്യുന്നു. നിങ്ങൾ എത്ര ഫഹദിനെ അറസ്റ്റ് ചെയ്യും?” മുഫ്തി ട്വീറ്റ് ചെയ്തു.

eng­lish sum­ma­ry; Jour­nal­ist arrest­ed in Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.