22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024
September 14, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024

ദേശീയ പതാക കാവിക്കൊടിയാക്കുന്നത്‌ വിദൂരമല്ല: ബിജെപി മന്ത്രി

Janayugom Webdesk
ബംഗളൂര്
February 10, 2022 10:18 am

ദേശീയ പതാകയായി കാവിക്കൊടി മാറുന്ന കാലം വിദൂരമല്ലെന്ന് കർണാടക പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ. എല്ലായിടത്തും കാവി പതാക ഉയർത്തും. ഇന്ത്യ ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ പറഞ്ഞു. ശിവമോഗയിൽ ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ, സംഘപരിവാറുകാർ കാവിക്കൊടി ഉയർത്തിയ സംഭവത്തിലാണ് പ്രസ്താവന.

നൂറ്റാണ്ടുകൾ മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തിൽ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ. ഭാവിയിലും അത് സംഭവിക്കില്ലെന്ന് ആർക്കറിയാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെ നോക്കി ചിരിച്ചു.

അത് ഇപ്പോൾ സാധ്യമാക്കിയില്ലെ’ഈശ്വരപ്പ ചോദിച്ചു. എന്നാൽ, ത്രിവർണ പതാകയാണ് ഇപ്പോൾ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവർ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു.

Eng­lish Sumam­ry: Mak­ing the nation­al flag saf­fron is not far off: BJP minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.