കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. ഇരുപത്തിരണ്ടുകാരനായ പ്രസാദിനെയാണ് ഇന്നലെ ഉച്ചയോടെ വനത്തിനുള്ളില്‍ കാണാതായത്. ഇയാളെ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആനമുളി ഭാഗത്ത് നിന്ന് പ്രസാദിനെ കണ്ടെത്തിയത്. വനത്തിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ പോയപ്പൊളാണ് സംഭവം.
ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനത്തിനുള്ളിലേക്ക് പോയത്. മറ്റെല്ലാവരും തിരിച്ച് എത്തിയെങ്കിലും പ്രസാദ് മാത്രം തിരികെ എത്താതിരുന്നതിനെ തുടര്‍ന്നാണ് യുവാവിനായി തിരച്ചില്‍ ആരംഭിച്ചത്. ഇപ്പോള്‍ പ്രസാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി പ്രസാദ് ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്ന് പറയുന്നു. കാട്ടിനുള്ളില്‍ ഇതിനിടെ ഒരു ആന വരികയും തുടര്‍ന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ദീര്‍ഘദൂരം ഓടിയതിന്റേതും ഭക്ഷണം കഴിക്കാത്തതിന്റേയും അവശത ഇയാള്‍ക്കുണ്ടായിരുന്നു. ആളെ കാണാനില്ലെന്നതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുകൊണ്ട് പ്രസാദിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സ്ഥലം സിഐ അറിയിച്ചു.
English Summary:Missing tribal youth found in Pampanthodu forest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.