ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥത അനുഭവപ്പെട്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ച യുവതി ഹണിട്രാപ്പ് കേസില്‍ കുടുങ്ങി.. ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഫോർട്ട്കൊച്ചി സ്വദേശിനി റിൻസിനയെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ സുഹൃത്ത് ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജഹാനും (25) പിടിയിലായിട്ടുണ്ട്. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിൽ ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റിൻസിനയും സുഹൃത്തും പരാതിക്കാരനായ ഹോട്ടൽ ഉടമയുടെ റെസ്റ്റോറന്റിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞ് യുവതി കുഴഞ്ഞു വീണു. ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് കൂടുതൽ പണം വേണമെന്ന് പറഞ്ഞു യുവതി ഹോട്ടൽ ഉടമയെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. യുവതി ചികിത്സയിൽ കഴിഞ്ഞ മുറിയിലേക്കാണ് ഹോട്ടൽ ഉടമയെ വിളിപ്പിച്ചത്. ഹോട്ടൽ ഉടമ അവിടെ എത്തുമ്പോൾ യുവതി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
അവർ സംസാരിച്ചിരിക്കുമ്പോൾ രണ്ടു പേർ മുറിയിലേക്ക് വരുകയും ഹോട്ടൽ ഉടമയെ റിൻസിനയുമായി ചേർത്ത് ഇരുത്തി മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ പണം നൽകണമെന്നതായിരുന്നു സംഘത്തിന്റെ ആവശ്യം. ഇതോടെ ഹോട്ടൽ ഉടമ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിൻസിനയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹണി ട്രാപ്പ് നടത്തിയതിന് കഴിഞ്ഞ മാസം റിൻസിനയ്ക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പണം തട്ടാൻ ശ്രമിച്ചതിന് നേരത്തെ റിൻസിനയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. താൻ ഗർഭിണിയാണെന്ന് പറഞ്ഞ് യുവാവിൽനിന്ന് റിൻസിന പിന്നീടും പണം തട്ടിയിരുന്നു. ഈ കേസിൽ റിൻസിന അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
English Summary: Rinsina got arrested for honey trap
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.