ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സ്കൂള്‍ അടിച്ചുതകര്‍ത്തു. മുർഷിദാബാദിലെ സുതി മേഖലയിലെ ബഹുതാലി ഹൈസ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം. ഹിജാബും ബുർഖയുമിട്ട് പെൺകുട്ടികൾ സ്‌കൂളിൽ എത്താൻ പാടില്ലെന്നാണ് സ്‌കൂൾ അധികൃതർ നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് പ്രകോപിതരായ നാട്ടുകാര്‍ സ്‌കൂളിനുനേരെ ആക്രമണം നടത്തിയത്. അധ്യാപകരെ മർദിക്കാനും ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പൊലീസെത്തി ലാത്തിച്ചാർജും കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് പൊലീസ് സ്‌കൂൾ അധികൃരുമായും നാട്ടുകാരുമായും ചേർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനുപിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. കര്‍ണാടകയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
English Summary: Hijab ban in the country: Schools vandalised in West Bengal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.