kottayam
February 14, 2022 12:29 pm
ചങ്ങനാശേരി പള്ളിപ്പാലത്ത് ചങ്ങനാശേരി പള്ളിപ്പാലത്ത് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു. വീട്ടുപകരണങ്ങൾ അടക്കം അറുപതിനായിരം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് സൂചന. വീട് കത്തിയത് അടക്കം ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചതായി പ്രാഥമിക വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആറ്റുവാക്കേരിച്ചിറ ‑പറാൽ റോഡിൽ പള്ളിപാലത്തിനു സമീപം അമ്പാട്ടുപറമ്പിൽ തങ്കമണിയുടെ വീടാണ് കത്തി നശിച്ചത്.ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വീടിനുള്ളിലെ അടുപ്പിൽ നിന്നും തീ പടർന്നു പിടിച്ചത്. അടുപ്പിൽ നിന്നും തീ അടുക്കളയിൽ സൂക്ഷിച്ചിരുന്ന നെല്ല് ചാക്കിലേക്കാണ് തീ പടർന്നത്. ഈ തീയാണ് വീട് കത്തി നശിക്കാൻ ഇടയാക്കുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന കട്ടിലുകളും അലമാരയും വസ്ത്രങ്ങളും രേഖകളും വയറിങ്ങുമെല്ലാം കത്തിനശിച്ചു. തങ്കമണിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.