26 December 2024, Thursday
KSFE Galaxy Chits Banner 2

കോട്ടയം വഴിയുള്ള റെയിൽ ഗതാഗത നിയന്ത്രണം തുടങ്ങി

Janayugom Webdesk
kottayam
February 14, 2022 12:41 pm

കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിൻ്റെ നിയന്ത്രണം തുടങ്ങി. ഈ മാസം 23 വരെയാണ് ഗതാഗത നിയന്ത്രണം. ഏറ്റുമാനൂർ — ചിങ്ങവനം ഇരട്ട പാത ജോലികൾ പുരോഗമിക്കുന്നതിനാലാണ് ഇന്ന് മുതൽ ഫെബ്രുവരി 23 വരെ കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം ടൗണിൽ നിന്നും രാവിലെ 10.50 നു ള്ള 22647  കോർബ — കൊച്ചുവേളി, എറണാകുളം ടൗണിൽ നിന്ന് ഉച്ചയ്ക്ക് 01.45 ന് പുറപ്പെടുന്ന 16649 മംഗലാപുരം — നഗർകോവിൽ പരശുറാം എക്സ്പ്രസ്സ്‌ എന്നിവ ഇന്ന് മുതൽ 23 വരെ ആലപ്പുഴ വഴി സർവ്വീസ് നടത്തും.
എറണാകുളം ടൗണിൽ നിന്നും ഉച്ചയ്ക്ക് 01.00 യ്ക്ക് പുറപ്പെടുന്ന 17230  ശബരി എക്സ്പ്രസ്സ്‌ ഇന്ന് മുതൽ മാർച്ച്‌ 5 വരെ ആലപ്പുഴ വഴിയാണ് സർവ്വീസ് നടത്തുക. കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 03.05 ന് പുറപ്പെടുന്ന 12625 തിരുവനന്തപുരം — ന്യൂഡൽഹി കേരള എക്സ്പ്രസ്സ്‌  ഇന്ന് മുതൽ 23.02.2022 വരെ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.
രാവിലെ 09.20 ന് കോട്ടയം വഴി പോകുന്ന പരശുറാം, രാവിലെ 10 മണിക്ക് ഉള്ള  ശബരി എക്സ്പ്രസ്സ്‌, വൈകുന്നേരം 05.00 ന് എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ്‌ മാറ്റമില്ലാതെ കോട്ടയം വഴി തന്നെ സർവീസ് നടത്തും. മറ്റു സർവീസുകൾ സാധാരണ ഗതിയിലായിരിക്കും എന്നും റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.