22 November 2024, Friday
KSFE Galaxy Chits Banner 2

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റ കടയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന്

Janayugom Webdesk
കോഴിക്കോട്
February 16, 2022 9:32 am

വരക്കല്‍ ബീച്ചിലെ ഉപ്പിലിട്ടത് വില്‍ക്കുന്ന തട്ടുകടകയില്‍ നിന്ന് ഭക്ഷ്യസുരക്ഷ ആരോഗ്യ വകുപ്പുകള്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മലാപ്പറമ്പ് റീജിയണല്‍ അനലറ്റിക്കര്‍ ലാബില്‍ നിന്ന് റിസല്‍ട്ട് ലഭിച്ച ശേഷം സംയുക്ത പരിശോധന തുടരാനാണ് തീരുമാനം. ഉപ്പിലിട്ടത് എളുപ്പം പാകമാകാന്‍ ആസിഡും മറ്റ് രാസ ലായനികളും ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

ശനിയാഴ്ച കോഴിക്കോട് വരക്കല്‍ ബീച്ചിലെ തട്ടുകടയില്‍ നിന്നും വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റിരുന്നു. തട്ടുകട കച്ചവടക്കാര്‍ വീര്യം കൂടിയ അസറ്റിക് ആസിഡ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിനാഗിരി മാത്രം ഉപയോഗിക്കാനുള്ള അനുമതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവര്‍ക്ക് നല്‍കിയത്. ലാബ് റിസല്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷ ആരോഗ്യ വകുപ്പുകളുടെ തീരുമാനം.

Eng­lish sum­ma­ry; ; Test results of the sam­ples will be avail­able today

You may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.