26 December 2024, Thursday
KSFE Galaxy Chits Banner 2

നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം; പൊലീസെത്തി കീഴ്പ്പെടുത്തി: നാട്ടുകാരെ ഭയപ്പെടുത്തിയത് പൊലീസിന്റെ മോക്ഡ്രിൽ

Janayugom Webdesk
kottayam
February 19, 2022 12:25 pm
കോട്ടയം നഗരത്തിൽ നാട്ടുകാരെ വിറപ്പിച്ച് അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ വാഹനത്തിൽ വന്നിറങ്ങിയ അക്രമി സംഘം നാട്ടുകാരുമായി ഏറ്റുമുട്ടുകയും അപ്രതീക്ഷിതമായി വെടിയുതിർക്കുകയയുമായിരുന്നു. ആകാശത്തേയ്ക്ക് വെടിയുതിർത്ത അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭയന്നു പോയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ കോട്ടയം വെസ്റ്റ് പൊലീസും കൺട്രോൾ റൂം സംഘവും സ്ഥലത്ത് എത്തി. തുടർന്ന്, അക്രമികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. നാടൻ തോക്കുമായാണ് ഇതര സംസ്ഥാന തൊഴിലാളികളായ അക്രമിസംഘമാണ് വെടി ഉതിർത്തത്. ഉടൻ അക്രമി സംഘത്തെ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘംപറന്നെത്തി അക്രമികളെ കീഴ്പ്പെടുത്തി.  ഇതോടെ നാട്ടുകാർക്കും ആശ്വാസമായി. ഇതിനു ശേഷമാണ് പൊലീസ് നടന്നതെല്ലാം സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള മോക്ക് ഡ്രില്ലാണെന്ന് വെളിപ്പെടുത്തിയത് . ശനിയാഴ്ച ഉച്ചയ്ക്ക് 11.15 ഓടെ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തായിരുന്നു മോക്ഡ്രിൽ അരങ്ങേറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.