22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024
October 11, 2024
October 3, 2024
October 1, 2024
September 27, 2024

പ്രശസ്ത ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഡബ്ല്യുഎഫ്എച്ച്ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

Janayugom Webdesk
കൊച്ചി
February 19, 2022 4:24 pm

സൈബർ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി അഭിനേത്രി ശിവാനി ഭായ് തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്ന ഡബ്ല്യുഎഫ്എച്ച് എന്ന സിനിമ, മോഹൻ ലാലിന്റെ ആദ്യ സ്റ്റില്‍സുകള്‍ പകര്‍ത്തിയ പ്രശ്‌സത ക്യാമറാമാൻ കൂടിയായ ശ്രീ. കെ പി നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബറോസിന്റെ പണിപ്പുരയിൽ മോഹൻലാലിനോടൊപ്പം ഉള്ള നമ്പ്യാതിരിയുടെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു. കോവിഡ് കാലഘട്ടത്തിൽ മായ എന്ന വീട്ടമ്മ സൈബർ കെണികളിൽ അകപ്പെട്ടുപോകുന്ന കഥയാണ് ചിത്രം പറയുന്നത്. വര്‍ക്ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്താണ് ഡബ്ല്യുഎഫ്എച്ച്.

ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന സൈബര്‍ ഇടങ്ങളെ കേന്ദ്രീകരിച്ചൊരുങ്ങുന്നതാണ് ഡബ്ല്യുഎഫ്എച്ച്ന്റെ പ്രമേയം. ഇതൊരു മര്‍ഡര്‍ മിസ്റ്ററിയാണ്. രാജീവ് പിള്ള, റിയാസ് ഖാന്‍, ബോസ് വെങ്കിട്ട്, രവി കാന്ത്, ശിവാനി ഭായ്, കനേഡിയൻ അഭിനേത്രി മല്ലിക ചൗധരി, താനിയ, സമ്പത്ത്, യൂ കെ പി, പ്രിയങ്ക റെഡ്ഢി, ആന്റൺ വാനവൻ,സഞ്ജയ് ജയ്‌ശങ്കർ എന്നിവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ ഐ എം വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നു.

മുന്‍ ഐപിഎല്‍ താരം പ്രശാന്ത് പരമേശ്വരന്‍, മുന്‍ രഞ്ജി താരം പ്രശാന്ത് ചന്ദ്രന്‍ എന്നീ ക്രിക്കറ്റ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. കന്നഡ സംഗീത സംവിധായകൻ രാജ്ഭാസ്‌കർ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പി സി മോഹൻ  ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി ആർഓ പ്രതീഷ് ശേഖർ.

eng­lish summary;Mohanlal has released the first look poster of WFH

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.