21 April 2025, Monday
KSFE Galaxy Chits Banner 2

ഗാന്ധി

സുമേഷ് കാടകം
February 20, 2022 3:30 am

കാടു മൂടിയ
ഗാന്ധീ സ്മാരകത്തിൽ
പുഷ്പാർച്ചനക്കെത്തിയ
ഗാന്ധിയൻ നിലവിളിച്ചു
ഗാന്ധിയെ
കാണാനില്ല!
ആളുകളെല്ലാം
വാട്സ് ആപ്പിലും,
ഫെയ്സ് ബുക്കിലും
ഓടിക്കൂടി.…
ക്ലബ്ഹൗസിൽ
വിഷയം ചർച്ചയ്ക്കു വച്ചു,
അതെ, ഗാന്ധിയെ
കാണാനില്ല!
ചിലർ, ഭീകരരെ
വലിച്ചിഴച്ചു -
കൊണ്ടുവന്നു,
മറ്റുചിലർ, ഗാന്ധി
ഒളിച്ചോടിയതായി
പ്രഖ്യാപിച്ചു
ഗാന്ധിയുടെ
നമ്പർ നിലവിലില്ലെന്ന്
ഗാന്ധിയൻ വിലപിച്ചു,
ഒടുവിൽ
ഗാന്ധിയെ
പിടികിട്ടാപ്പുള്ളിയായി
പ്രഖ്യാപിച്ച്
എല്ലാവരും പിരിഞ്ഞു
പിന്നീടൊരു ദിവസം
വഴിയരികിൽ കളിച്ചു -
കൊണ്ടിരുന്നൊരു കുട്ടിയെന്നോട്
സ്വകാര്യമായി പറഞ്ഞു
ഒറ്റക്കിരുന്നു
കരയുകയായിരുന്ന
ഗാന്ധിയെ
ഒരു പാവം മണ്ണുമാന്തിയന്ത്രം
കൂട്ടിക്കൊണ്ടുപോയത്രേ…!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.