19 May 2024, Sunday

ബ്രസീലില്‍ പ്രളയം ; 117 മരണം

Janayugom Webdesk
റിയോ ഡെ ജനീറോ
February 19, 2022 9:38 pm

ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിലെ പർവതമേഖലയായ പെട്രോപൊളിസിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായെന്നാണ് വിവരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു.

മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കാറുകളും ബസുകളുമടക്കമുള്ള വാഹനങ്ങളും പ്രളയജലത്തിൽ ഒഴുകുന്നതി​ന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ദശകങ്ങൾക്കിടെ ആദ്യമായാണ് നഗരത്തിൽ ഇത്രയേറെ ശക്തമായ മഴ പെയ്യുന്നത്. ദുരന്തത്തിൽ പെട്രോപൊളിസിൽ മൂന്നു ദിവസത്തെ ദുഃഖാചരണം ​പ്രഖ്യാപിച്ചു. പെട്രോപൊളിസിൽ ചൊവ്വാഴ്ച മൂന്നു മണിക്കൂറിനിടെ 25.8 സെമീ മഴയാണ് പെയ്തത്.

200ലേറെ സൈനികർ രക്ഷാപ്രവർത്തനത്തിനുണ്ട്. ബ്രസീലി​ന്റെ രാജകീയ നഗരമെന്നാണ് പെട്രോപൊളിസ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരമായി കണക്കാക്കുന്ന ഇവിടെ ജർമ്മൻ വംശജരാണ് കൂടുതൽ. തെക്കുകിഴക്കൻ ബ്രസീലിൽ ഈ വർഷം തുടക്കത്തിൽ വലിയ മഴ പെയ്തിരുന്നു. ഇത് പലയിടങ്ങളിലും പ്രളയമുണ്ടാക്കി. മിന ഗെറിസ് സംസ്ഥാനത്ത് ഈ വർഷാദ്യം പ്രളയത്തിൽ 40 പേരാണ് മരിച്ചത്.

eng­lish sum­ma­ry; Floods in Brazil; 117 deaths

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.