16 June 2024, Sunday

Related news

June 12, 2024
June 12, 2024
June 11, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024
June 9, 2024

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ മരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍

*ഒടുവില്‍ പോസ്റ്റ് മുക്കി 
Janayugom Webdesk
തിരുവനന്തപുരം
May 23, 2024 8:16 pm

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നതോടെ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് മുക്കി തടി രക്ഷിച്ചു. 

ഇന്നലെ ഉച്ചയ്ക്കാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിപ്പ് പങ്കുവച്ചത്. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ അതിയായ ദുഖമുണ്ടെന്നും പരേതരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു കുറിപ്പ്. ഇതിനെതിരെ മന്ത്രി വി ശിവന്‍കുട്ടിയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും വി കെ പ്രശാന്ത് എംഎല്‍എയുമുള്‍പ്പെടെയുള്ളവര്‍ ട്രോളുകളുമായി രംഗത്തെത്തി. തുടര്‍ന്ന് അബദ്ധം മനസിലാക്കിയതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. 

Eng­lish Summary:Rajeev Chan­drasekhar said that many peo­ple died in the floods in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.