16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 13, 2025
April 10, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 5, 2025

ആ​യു​ധം താ​ഴെ​വ​ച്ചാ​ൽ ച​ർ​ച്ച​യ്ക്ക് തയ്യാറെന്ന് ഉക്രെയ്നോട് റഷ്യ

Janayugom Webdesk
മോ​സ്കോ
February 25, 2022 6:01 pm

ചര്‍ച്ചയിലൂടെ പ്രശ്നം പരിഹിക്കണമെന്ന ഉക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കു പിറകേ ഉന്നതതല ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യന്‍ വാര്‍ത്താമാധ്യമമായ പ്രാവ്ദ റിപ്പോര്‍ട്ട് ചെയ്തു.
ഉക്രെയ്‌ന്റെ നിഷ്പക്ഷ നിലപാട് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നുവെന്നും ഉക്രെയ്‌നുമായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യയുടെ പ്രതിനിധിസംഘത്തെ മിന്‍സ്കിലേക്കും ബെലാറൂസിലേക്കും അയക്കാന്‍ സന്നദ്ധരാണെന്നും പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലുഹാന്‍സ്ക്, ഡൊണാട്സ്ക് ജനകീയ റിപ്പബ്ലിക്കുകളെ സംരക്ഷിക്കുന്നതിനായാണ് സൈനികനടപടിയെന്ന് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും നിഷ്പക്ഷ നിലപാടിന് ഇത് അവിഭാജ്യഘടകമാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. പ്രസിഡന്റിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനും പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ പ്രതിനിധികളും ഉള്‍പ്പെടെ പ്രതിനിധി സംഘത്തിലുണ്ടാകും.
നേരത്തെ, ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ചര്‍ച്ചയ്ക്ക് തയാറാണെന്നും ജനങ്ങള്‍ കൊല്ലപ്പെടുന്നത് അവസാനിക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി, ഉക്രെയ്ന്‍ സൈന്യം ആയുധം താഴെവച്ചാല്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജേ ലാവ്‌റോവ് പറഞ്ഞിരുന്നു.
പാശ്ചാത്യ സഖ്യങ്ങള്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറിയതോടെയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. റഷ്യയ്ക്കെതിരായുള്ള പോരാട്ടത്തില്‍ ഉക്രെയ്‍ന്‍ തനിച്ചാണെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി പറഞ്ഞു. ഉക്രെയ്‌നെ പിന്തുണയ്ക്കുമെന്ന യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യങ്ങളുടേത് വാഗ്‍ദാനം മാത്രമായിരുന്നെന്ന നിരാശയോടെയും നിസഹായതയോടെയുമായിരുന്നു സെലന്‍സ്‍കി പൗരന്‍മാരെ അഭിസംബോധന ചെയ്തത്.
ഞങ്ങള്‍ക്കൊപ്പം പ്രതിരോധിക്കാന്‍ ആരാണുള്ളത്? ആരെയും ഞാന്‍ കാണുന്നില്ല നാറ്റോ അംഗത്വം നല്‍കാമെന്ന് ഉറപ്പ് തരാന്‍ ആരാണ് തയാറാകുന്നത്? എല്ലാവര്‍ക്കും പേടിയാണെന്നും സെലന്‍സ്കി പറഞ്ഞു. യുദ്ധം രൂക്ഷമാകുന്ന അവസ്ഥയില്‍ സെെന്യത്തെ അയക്കില്ലെന്ന നിലപാടുമായി നാറ്റോയും യുഎസും ഒറ്റപ്പെടുത്തിയതിന്റെ പ്രതിഷേധവും സെലന്‍സ്കിയുടെ വാക്കുകളിലുണ്ടായിരുന്നു. ഇരുവിഭാഗവും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ഐക്യരാഷ്ട്രസഭയും പല ലോകരാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യുദ്ധം പരിഹാരമല്ലെന്ന പൊതു അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു. ഇതാണ് ഇരുരാജ്യങ്ങളെയും ചര്‍ച്ചയ്ക്ക് തയാറാകുന്നതിന് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

Eng­lish Summary:Russia tells Ukraine that it is ready to nego­ti­ate the end of the war
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.