10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024

ജെലാറ്റിൻ സ്റ്റിക്ക് ശരീരത്തില്‍ കെട്ടി ഭാര്യയെ പുണര്‍ന്നു: ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ഗാന്ധിനഗര്‍
February 26, 2022 6:33 pm

ഗുജറാത്തില്‍ അകന്ന് കഴിയുന്ന ഭാര്യയെ ജലാറ്റിന്‍ സ്റ്റിക്ക് ഉപയാേഗിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ആരവല്ലിയിലാണ് സംഭവം. ആരവല്ലി സ്വദേശിയായ ലാല പാഗി, ഭാര്യ ശ്രദ്ധ എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ചത്. ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് ശ്രദ്ധ ലാല പാ​ഗിയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാൾ ശ്രദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാൾ ശ്രദ്ധയെ കടന്നു പിടിക്കുകയും ശക്തമായി ആലിംഗനം ചെയ്തതോടെ സ്‍ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ഇരുവരും മരിച്ചതായി പൊലീസ് പറഞ്ഞു. മീൻപിടിക്കാനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് പാഗി ശരീരത്തിൽ കെട്ടിവച്ചത്.
ഒന്നര മാസമായി ലാല പാഗിയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ശ്രദ്ധ. ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Eng­lish Sum­ma­ry: Gelatin stick tied to body and hugged wife: trag­ic end for couple

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.