തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സിഎസ്‌ബി ബാങ്കിൽ നടന്ന സൂചന പണിമുടക്ക് സംസ്ഥാനത്ത് പൂർണം. പണിമുടക്കിനെ തുടർന്ന് ബാങ്കിന്റെ ശാഖകളെല്ലാം അടഞ്ഞുകിടന്നു. ഈ മാസം 14ന് ജീവനക്കാരും ഓഫീസർമാരും സൂചനാപണിമുടക്ക് നടത്തും. തൊഴിലാളികളെ അവഗണിച്ച് ഒരു മാനേജ്മെന്റിനും മുന്നോട്ട് പോകാനാകില്ലെന്ന് പി ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു.
സിഎസ്‌ബി ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും ബാങ്ക് സമരസഹായസമിതി ചെയർമാനുമായ കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ്, പി കെ ഷാജൻ, കെ ജെ റാഫി, ടി സുധാകരൻ, ജോൺസൻ ആവോക്കാരൻ എന്നിവർ സംസാരിച്ചു.
ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈകൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്കരണം നടപ്പാക്കുക, താല്കാലിക‑കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്ബി ബാങ്കിലെ സംഘടനകളുടെ ഐക്യവേദി വീണ്ടും പണിമുടക്കുന്നത്.
പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ബാങ്കിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം.
english summary; CSB strike complete
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.