24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 8, 2024
November 6, 2024
October 28, 2024
October 12, 2024
October 11, 2024
October 8, 2024
September 22, 2024
September 22, 2024
September 19, 2024

കര്‍ഷകര്‍ക്കെതിരെയുള്ള 17 കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2022 8:11 pm

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 17 കേസുകള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അനുമതി. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തയച്ചിരുന്നു. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും നിയമോപദേശത്തിന് ശേഷം കേസുകള്‍ റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജയ്ന്‍ അറിയിക്കുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ 25 ട്രാക്ടറുകളുമായി 200–300 കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട കേസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. കര്‍ഷകര്‍ക്കെതിരെ 54 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച് എണ്ണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. 44 കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത്. കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെ സിംഘു, ടിക്രി, ഗാസിപുര്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടത്തിയ സമരം ഒരു വര്‍ഷത്തിലധികമാണ് കര്‍ഷകര്‍ സമരം ചെയ്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കര്‍ഷകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമരം അവസാനിപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് പാലിക്കാത്ത നടപടിക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരരംഗത്താണ്.

eng­lish sum­ma­ry; Per­mis­sion to with­draw 17 cas­es against farmers

you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.