9 January 2025, Thursday
KSFE Galaxy Chits Banner 2

ഏഴ് റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് ശൃഖലയില്‍ നിന്ന് പുറത്താക്കി

Janayugom Webdesk
ബെര്‍ലിന്‍
March 2, 2022 9:39 pm

റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യാന്തര പേയ്മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് ഏഴ് റഷ്യന്‍ ബാങ്കുകളെ യൂറോപ്യന്‍ യൂണിയന്‍ പുറത്താക്കി. വിടിബി, ബാങ്ക് ഒട്കിറ്റി, നോവികോംബാങ്ക്, പ്രോംസ്‌വ്യാസ്ബാങ്ക്, ബാങ്ക് റോസിയ, സോവ്കോംബാങ്ക്, വിഇബി തുടങ്ങിയ ബാങ്കുകളെയാണ് സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

റഷ്യയ്ക്ക് മേല്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതായാണ് സ്വിഫ്റ്റിന്റെ വിലക്കിനെ കണക്കാക്കുന്നത്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മിലുള്ള രാജ്യാന്തര പേയ്മെന്റ് ശൃംഖലയാണ് സ്വിഫ്റ്റ്. മെസേജിങ് സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളറുകളുടെ ഇടപാടുകള്‍ ഇന്റര്‍നെറ്റ് വഴി അതിവേഗം നടത്താമെന്നാതാണ് ഇതിന്റെ പ്രത്യേകത പ്രത്യേകത.

വിലക്ക് പ്രാബല്യത്തില്‍ വരുന്നതോടെ റഷ്യന്‍ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും വിദേശ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ്ണമായും നിലക്കും. ഇരുന്നൂറിലധികം രാജ്യങ്ങളിലെ 11,000 ലധികം ബാങ്കുകള്‍ നിലവില്‍ സ്വിഫ്റ്റിന്റെ ഭാഗമാണ്. റഷ്യയിലേക്കും തിരിച്ചും പണമയക്കുന്നത് പൂര്‍ണമായും തടസപ്പെടും. റഷ്യന്‍ ബാങ്കുകളുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കും. റഷ്യന്‍ കയറ്റുമതി ഇറക്കുമതി മേഖലയിലെ പണമിടപാടുകള്‍ നിലക്കും.

സാമ്പത്തികമായി റഷ്യയെ വരിഞ്ഞുമുറുക്കാന്‍ ഇതിലൂടെ കഴിയും. വിദേശത്തു നിന്നും റഷ്യയിലേക്കുള്ള സാമ്പത്തിക ഇടപാടുകളും ബുദ്ധിമുട്ടാകും. റഷ്യയിലെ മുന്നൂറിലധികം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വിഫ്റ്റിന്റെ ഭാഗമാണ്. റഷ്യയുടെ പെട്രോളിയം പ്രകൃതി വാതക വ്യാപാരത്തെ ഇല്ലാതാക്കാന്‍ സ്വിഫ്റ്റ് വിലക്കിലൂടെ കഴിഞ്ഞേക്കുമെന്നാണ് നിരീക്ഷണങ്ങള്‍.

എന്നാല്‍ സ്വിഫ്റ്റില്‍ നിന്ന് നീക്കം ചെയ്ത നടപടി പ്രതികൂലമായി ബാധിക്കില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തിയ ബാങ്കുകളില്‍ ഏറ്റവും വലിയ ബാങ്കായ വിടിബി അറിയിച്ചു. പശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ 2014 മുതല്‍ ബദല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും വിടിബി വക്താവ് അറിയിച്ചു.

eng­lish sum­ma­ry; Sev­en Russ­ian banks expelled from Swift network

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.