23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 12, 2024
December 9, 2024
December 3, 2024
November 28, 2024
November 11, 2024
November 5, 2024
October 2, 2024
September 24, 2024
September 16, 2024

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തും: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
കൊച്ചി
March 4, 2022 7:32 pm

തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും ഒരുക്കേണ്ടത് സർക്കാരിന്റെയും തൊഴിലുടമകളുടെയും കൂട്ടുത്തരവാദിത്വമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. എറണാകുളം ടിഡിഎം ഹാളിൽ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2021 വർഷത്തെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ്, ഫാക്ടറി ഗ്രേഡിങ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള പ്രോത്സാഹനവും പിന്തുണയും മികച്ച രീതിയിൽ ഇടതുപക്ഷ സർക്കാർ നൽകുന്നുണ്ടെന്നും അതു പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

തൊഴിലാളികളുടെ സുരക്ഷിതത്വവും പൊതുസമ്പത്തും ഉറപ്പാക്കുക എന്നതാണു തൊഴിലിടങ്ങളിൽ ഏറ്റവും പ്രധാനമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. ഇതിനെപ്പറ്റി വിദ്യാർത്ഥികൾക്കിടയിലും അവബോധം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 29,459 ഫാക്ടറികളെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് അഞ്ച് കാറ്റഗറികളിൽപ്പെടുത്തിയാണ് അവാർഡ് വിതരണം നടന്നത്. 

കൂടാതെ ബെസ്റ്റ് സേഫ്റ്റി വർക്കർ, ബെസ്റ്റ് സേഫ്സ്റ്റി ഗസ്റ്റ് വർക്കർ എന്നിങ്ങനെയുള്ള വ്യക്തിഗത അവാർഡുകളും നൽകി. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് ചെയർമാൻ കെ എൻ ഗോപിനാഥ്, കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ എ ജോസഫ് എന്നിവർ സംസാരിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് സ്വാഗതവും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് എറണാകുളം ജോയിന്റ് ഡയറക്ടർ കെ ജയചന്ദ്രൻ നന്ദിയും അർപ്പിച്ചു. 

Eng­lish Summary:Workers’ safe­ty will be ensured: Min­is­ter V Sivankutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.