13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025
April 1, 2025

ഗോവയില്‍ ബിജെപിയും,കോണ്‍ഗ്രസും ഭൂരിപക്ഷം നേടില്ല,മൂന്നാം കക്ഷി നിര്‍ണ്ണായകം;ബിജെപിയെ പേടിച്ച് കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയത്തില്‍

പുളിക്കല്‍ സനില്‍രാഘവന്‍
March 8, 2022 12:32 pm

2017 ന് സമാനമായി ഗോവയില്‍ ഇത്തവണയും തൂക്കുസഭയായിരിക്കുമെന്നാണ് പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം നല്‍കുന്ന സൂചന. മൊത്തം ആറ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചന കണക്കുകള്‍ വിലയിരുത്തുമ്പോള്‍ 40 അംഗ സഭയാണ്

ഗോവയില്‍ ആദ്യമായി മത്സരിക്കുന്ന മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാവും കിങ് മേക്കറായി മാറുകയെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.ടി എം സി 4 മുതല്‍ 9 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.. ഇന്ത്യടുഡെയുടെ കണക്കുകളില്‍ . തൃണമൂല്‍ രണ്ട് മുതല്‍ 5 സീറ്റും നേടിയേക്കും. അതേസമയം ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പറയുന്നു. രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്.

മറ്റ് പാർട്ടികൾക്ക് 5 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്.2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു

. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറിഗോവയില്‍ അധികാരം പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞ് കോണ്‍ഗ്രസ്. ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടത്തുന്നത് കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടുമെന്നും അതല്ല, ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സര്‍വ്വെകള്‍ പറയുന്നു.ഈ സാഹചര്യത്തില്‍ എന്തുവില കൊടുത്തും അധികാരം പിടിക്കാനുള്ള ശ്രമം ബിജെപി നടത്തുമെന്ന് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. തീരുമാനം എടുക്കാന്‍ അല്‍പ്പം വൈകിയതാണ് 2017ല്‍ ഗോവയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാക്കിയത്. ഈ പാളിച്ച ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കങ്ങള്‍. 2017ല്‍ കൂടുതല്‍ സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കാനായിരുന്നു വിധി. അധികാരം നഷ്ടമായതോടെ ഇടയ്ക്കിടെ എംഎല്‍എമാര്‍ കൊഴിഞ്ഞുപോകുകയും ചെയ്തു. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ തന്നെ ഭരണം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാര് എന്ന് തീരുമാനിച്ചുകഴിഞ്ഞു

ചെറിയ കക്ഷികളുമായി ചര്‍ച്ചകള്‍ തുടങ്ങി. ബിജെപി അല്ലാത്ത ആരുമായും ചര്‍ച്ചയ്ക്കും സഖ്യത്തിനും തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സ്വതന്ത്രരെ കൂടെ നിര്‍ത്താനും ശ്രമം തുടങ്ങി. ഗോവയുടെ നിരീക്ഷകനായ പി ചിദംബരം, ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടുറാവു എന്നിവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോവയില്‍ ക്യാമ്പ് ചെയ്യുകയാണ്. നിരവധി പ്രതിപക്ഷ നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. മാത്രമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായും ഇടയ്ക്കിടെ ചര്‍ച്ച നടക്കുന്നുണ്ട്

ബിജെപി തങ്ങളുടെ എംഎല്‍എമാരെ വശീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എംഎല്‍എമാരെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും ഫലം വന്ന ഉടനെ തീരുമാനമുണ്ടാകുമെന്നും ദിനേശ് ഗുണ്ടു റാവു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഗോവയിലെ രാഷ്ട്രീയ കാര്യങ്ങള്‍ ഹൈക്കമാന്റും നിരീക്ഷിക്കുന്നുണ്ട്

ഫലം വന്ന ഉടനെ തീരുമാനം എടുക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം എങ്ങനെ നീങ്ങണമെന്ന പ്ലാന്‍ കോണ്‍ഗ്രസ് തയ്യാറാക്കി. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരില്‍ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെ തന്നെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി പരിഗണിക്കുന്നത്. എംഎല്‍എമാരില്‍ നിന്ന് ഇപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയിട്ടുണ്ട്. ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാല്‍, ബിജെപി ഇതര കക്ഷികളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നും ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു. 

Eng­lish Sumamry:BJP and Con­gress do not get major­i­ty in Goa, third par­ty deci­sive; Con­gress resorts to pol­i­tics for fear of BJP

You may also like this video:

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.