19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 11, 2024
November 15, 2023
October 18, 2023
August 27, 2023
July 25, 2023
May 22, 2023
May 22, 2023
March 26, 2023
March 24, 2023
March 23, 2023

നിമിഷ പ്രിയക്കായി ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2022 3:08 pm

യെമൻ പൗരന്റെ കൊലപാതക കേസിൽ വധശിക്ഷ ലഭിച്ച മലയാളിയായ നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി നല്‍കിയത്. വധ ശിക്ഷ ഒഴിവാക്കുന്നതിന് യെമൻ പൗരന്റെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷ കാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ, അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് പോകാൻ കഴിയുന്നില്ല. യെമൻ പൗരന്റെ ബന്ധുക്കളുമായി സംസാരിക്കാൻ കഴിയുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Eng­lish Summary:Petition filed in Del­hi High Court for Nimisha Priya
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.