കുമരകത്ത് കവണാറ്റിൻകരയിൽ ബോട്ടില്‍ യാത്ര ചെയ്യവേ വെള്ളത്തില്‍ വീണയാളുടെ മൃതദേഹം കണ്ടെടുത്തു. കറുകച്ചാൽ സ്വദേശി അജിത്തിനെ (31) യാണ് മോട്ടോർ ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് കാണാനായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിനായാണ് അജിത്തും സംഘവും കുമരകത്ത് എത്തിയത്. ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന അജിത്ത് വെള്ളത്തിൽ വീഴുകയായിരുന്നു.
തുടർന്ന് , ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും ആദ്യം രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും തുടർന്ന് അജിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് , അഗ്നി രക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.