പാലാ വെള്ളിയേപ്പള്ളി പതിയിൽ ജിസ്മോൻ ജോസഫിന്റെ പറമ്പിൽ കെട്ടിയിരുന്ന ആടിനെ മോഷ്ടിച്ച കേസിലാണ് ഏറ്റുമാനൂർ മങ്കരക്കലുങ്ക് സ്വദേശികളായ എള്ളും കുന്നേൽ ഹരീഷ് മനു (20), ലൈലാ മൻസിലിൽ ഷിഫാസ് റഹിം (19), പ്യാരികുളത്തിൽ സഹിൽ ഷാജി എന്നിവരെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് പുല്ലു തിന്നുന്നതിനായി പറമ്പിൽ കെട്ടിയിരുന്ന അംഗപരിമിതനായ സഹിൽ ഷാജിയുടെ ഓട്ടോയിൽ എത്തിയ മൂവരും ചേർന്നാണ് മോഷ്ടിച്ചത്. പറമ്പിൽ നിന്നും ആടിനെ മോഷ്ടിച്ച് ഓട്ടോയിൽ കയറ്റുന്നത് സമീപത്തുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതാണ് മോഷ്ടാക്കളെ പിടികൂടാൻ കാരണമായത്. ലോഡിങ് തൊഴിലാളികളിൽ നിന്നും വിവരമറിഞ്ഞ നാട്ടുകാർ ഓട്ടോയിൽ ആടിനെയുമായി രക്ഷപ്പെട്ട പ്രതികളെ ഓട്ടോ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് എസ് ഐ അഭിലാഷ് എം ടി യുടെ നേതൃത്വത്തിൽ പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ഹരീഷ് മനു 2020 ൽ പാലായിലും ഈരാറ്റുപേട്ടയിലും മൊബൈൽഫോൺ കടകൾ കുത്തിപ്പൊളിച്ച് ഫോണുകൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.