പത്താമത് അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
രാജ്യത്താദ്യമായി നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന കർമ്മപദ്ധതി, വൃക്ഷസമൃദ്ധി പദ്ധതി എന്നിവയുടെ പ്രഖ്യാപനം, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം, വനമിത്ര പുരസ്കാരങ്ങളുടെ വിതരണം തുടങ്ങിയവയും നടക്കും. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ വൃക്ഷസമൃദ്ധി പദ്ധതി പ്രഖ്യാപനം നടത്തി. പരിസ്ഥിതിപുനസ്ഥാപന കർമ്മ പദ്ധതി പ്രഖ്യാപനം വനം മന്ത്രിയും വനമിത്ര പുരസ്കാരവിതരണം ഗതാഗത മന്ത്രി ആന്റണി രാജുവും നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വനംമന്ത്രി വിതരണം ചെയ്തു. ശശി തരൂർ എംപി വിശിഷ്ടാതിഥി.
english summary;The Chief Minister inaugurated the International Forest Day celebrations
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.