18 November 2024, Monday
KSFE Galaxy Chits Banner 2

Related news

February 10, 2024
January 15, 2024
November 18, 2023
January 6, 2023
December 17, 2022
November 16, 2022
September 13, 2022
September 2, 2022
September 1, 2022
August 26, 2022

സ്‌പുട്‌നിക് ലൈറ്റ് വാക്‌സിൻ ഉൽപ്പാദനത്തിനും വിൽപ്പനയ്ക്കും അനുമതി ലഭിച്ച് ഹെറ്ററോ

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2022 7:22 pm

ഇന്ത്യയിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി സ്‌പുട്‌നിക് ലൈറ്റ് നിർമ്മിക്കാനും വിൽക്കാനും ബയോളജിക്‌സ് വിഭാഗത്തിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) അനുമതി ലഭിച്ചതായി ഡ്രഗ് കമ്പനിയായ ഹെറ്ററോ അറിയിച്ചു.

18 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ 0.5 മില്ലി എന്ന ഒറ്റ ഡോസിൽ നൽകുന്ന, കോവിഡ് പ്രതിരോധത്തിനായി പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നത്തിന് മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ് (എം ആൻഡ് എം) അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഹെറ്ററോയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിൽ നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റെല്ലാ വാക്സിനുകൾക്കും രണ്ട് ഡോസ് ആവശ്യമാണ്.കോവിഡിനെതിരെ ലോകത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത വാക്സിൻ ആയ സ്പുട്നിക് V‑യുടെ ആദ്യ ഘടകമാണ് (റീകോമ്പിനന്റ് ഹ്യൂമൻ അഡെനോവൈറസ് സെറോടൈപ്പ് നമ്പർ 26 സ്പുട്നിക് ലൈറ്റ്.

2022 ഫെബ്രുവരിയിൽ, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്ത്യയിൽ ഒറ്റ ഡോസ് സ്‌പുട്‌നിക് ലൈറ്റ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു.

Eng­lish Sum­ma­ry: Het­ero licensed for pro­duc­tion and sale of Sput­nik light vaccine

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.