21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 14, 2025
April 6, 2025
March 27, 2025
March 26, 2025
March 14, 2025
March 12, 2025
March 10, 2025
March 8, 2025

സിയാൽ വേനൽക്കാല സമയപ്പട്ടിക പ്രഖ്യാപിച്ചു; പ്രതിവാരം 1190 സർവീസുകൾ

Janayugom Webdesk
കൊച്ചി
March 22, 2022 6:40 pm

മാർച്ച്‌ 27ന് ഇന്ത്യയിൽ നിന്നും അന്താരാഷ്ട്ര ഷെഡ്യൂൾഡ് സർവീസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വേനൽ കാല സമയ പട്ടിക പ്രഖ്യാപിച്ചു. 2022 മാർച്ച്‌ 27 മുതൽ ഒക്ടോബർ 29 വരെ ആണ് കാലാവധി. സിയാലിന്റെ വേനൽ കാല സമയ പട്ടികയിൽ പ്രതിവാരം 1190 സർവീവുകൾ ഇടം പിടിച്ചിട്ടുണ്ട്.
വേനൽ കാല സമയ പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ നിന്നും 20 എയർലൈനുകൾ രാജ്യാന്തര സർവീസുകൾ നടത്തും. ഇതിൽ 16 എണ്ണം വിദേശ വിമാന കമ്പനികൾ ആണ്.ഇന്ത്യൻ വിമാന കമ്പനി ആയ ഇൻഡിഗോ ആണ് രാജ്യന്തര സർവീസുകളിൽ മുന്നിൽ. ഇൻഡിഗോ ആഴ്ചയിൽ 42 പുറപ്പെടൽ സർവീസ് നടത്തും. 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌— 38, എയർ ഏഷ്യ ബെർഹാദ് ‑21, ഇതിഹാദ്- 21, എമിറേറ്റ്സ്- 14, ഒമാൻ എയർ- 14, ഖത്തർ എയർ- 14, സൗദി അറേബ്യൻ ‑14, കുവൈറ്റ്‌ എയർ 8, തായ് എയർ ഏഷ്യ ‑4, ശ്രീലങ്കൻ- 10, ഗൾഫ് എയർ- 7, ഫ്‌ളൈ ദുബായ്- 3, സിങ്കപ്പൂർ എയർലൈൻസ് ‑7, സ്‌പൈസ് ജറ്റ് ‑6 എന്നിങ്ങനെ ആണ് പ്രമുഖ എയർലിനുകളുടെ പ്രതിവാര പുറപ്പെടൽ സർവീസുകൾ. ദുബൈയിലേക്കു മാത്രം ആഴ്ചയിൽ 44 വിമാനങ്ങൾ പറക്കും. അബുദാബിയിലേക്ക്‌ ‑42, ലണ്ടനിലേക്ക്‌ ‑3, ബാങ്കോക്കിലേക്ക് – 4 എന്നിങ്ങനെ പ്രതിവരാ സർവീസുകൾ ഉണ്ട്‌. 2 വർഷത്തെ ഇടവേളക്ക് ശേഷമാണ് എയർ ഏഷ്യ ബെർഹാദ് ക്വാലാ ലംപൂർ സർവീസ് നടത്തുന്നത്.

ആഭ്യന്തര വിമാന സർവീസുകളുടെ കാര്യത്തിലും പുതിയ വേനൽകാല സമയ പട്ടികയിൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക്‌ കൊച്ചിയിൽ നിന്ന് വിമാനങ്ങൾ ഉണ്ടാവും. ആഴ്ചയിൽ ഡൽഹിയിലേക്ക് ‑63,മുംബൈയിലേക്ക്‌ ‑55, ഹൈദരാബാദിലേക്ക്- 39, ചെന്നൈയിലേക്ക്- 49, ബാംഗ്ലൂരിലേക് 79, കൽക്കട്ടയിലേക്ക്- 7 സർവീസുകൾ ഉണ്ടാവും. പൂനെ, തിരുവനന്തപുരം മൈസൂർ, കണ്ണൂർ, ഹുബ്ലി,അഗതി അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസ് ഉണ്ടാകും.
കോവിഡ് കാലഘട്ടത്തിൽ യാത്ര സുഗമമാകാൻ സിയാൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി വിമാന കമ്പനികളുടെ വിശ്വാസം വർധിച്ചതാണ് വേനൽകാല സമയ പട്ടികയിലെ സർവിസുകളുടെ എണ്ണം കൂടാൻ കാരണമായത് എന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് അറിയിച്ചുചെയർമാന്റെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ സിയാലിൽ നിന്നും എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വിമാന സർവീസുകൾ പുനര്രംഭിക്കാൻ ശ്രമം നടത്തിയിരുന്നു. കൊച്ചിയെ ദിക്ഷിണ ഇന്ത്യയിലെ വിമാന സർവീസ് ഹബ് ആക്കാൻ ഇത് കരുത്ത് പകരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ, സുഹാസ് കൂട്ടിച്ചേർത്തു.

കോവിഡ് പൂർവകാലഘട്ടത്തിൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളം ആയിരുന്നു കൊച്ചി.കോവിഡ് കാലഘട്ടത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നടത്തിയ പദ്ധതികൾ ദേശിയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന്റെ ഫലമായി 2021യിൽ 43 ലക്ഷത്തിൽ അധികം പേർ കൊച്ചിയിലൂടെ യാത്ര ചെയ്തു.2020 അപേക്ഷിച്ചു 10 ലക്ഷത്തോളം യാത്രക്കാരുടെ വർധനവാണ് 2021യിൽ ഉണ്ടായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.