17 November 2024, Sunday
KSFE Galaxy Chits Banner 2

പാഴ്വസ്തുക്കളിൽ നിന്നും വരുമാനം; നൂതന സംരംഭകത്വ പദ്ധതിക്ക് കണ്ണൂരിൽ തുടക്കം

Janayugom Webdesk
കണ്ണൂർ
March 23, 2022 6:05 pm

പാഴ്വസ്തുക്കളിൽ നിന്നും വരുമാനദായകമായ ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക ക്യാമ്പയിനുമായി ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും. പാഴ്വസ്തുക്കളിൽ നിന്ന് ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്നതിന് താൽപര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും നൽകുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ എഞ്ചിനീയറിങ്ങ് കോളേജുകൾ, ഐടിഐകൾ, പോളിടെക്നിക്കുകൾ, എൻടിടിഎഫ് തലശേരി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിനും പരിശീലനവും നടത്തുക. ഉൽപന്ന നിർമാണത്തിന് താൽപര്യമുള്ളവരെയെല്ലാം ക്യാമ്പയിന്റെ ഭാഗമാക്കും. രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ തുടങ്ങി. പങ്കെടുക്കാൻ പ്രായപരിധിയില്ല. എന്നാൽ സംരംഭ സബ്സിഡി പോലുള്ളവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകൾ നിഷ്കർഷിക്കുന്ന നിബന്ധനകൾ ബാധകമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശീലനം ആവശ്യമാണെങ്കിൽ അത് ക്യാമ്പയിനിന്റെ ഭാഗമായി നൽകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭിച്ച എൻട്രികൾ തരം തിരിച്ചാണ് പരിശീലനം നൽകുക. പരിശീലനം ലഭിച്ചവർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനം മെയ് മാസം സംഘടിപ്പിക്കും. ജില്ലയിലെ മെക്കാനിക്കൽ വർക്ക്ഷോപ്പുകളെയും ക്യാമ്പയിന്റെ ഭാഗമാക്കും. മാലിന്യ സംസ്കരണ രംഗത്ത് പ്രചരണ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് ജില്ലാ തലത്തിൽ നവ മാധ്യമ കൂട്ടായ്മ രൂപീകരിക്കും. ഹരിത കേരളം മിഷൻ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് ദ്വൈമാസ ഇന്റേൺഷിപ്പ് പരിശീലനം നൽകും. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, എൻ ടി ടി എഫ്, തലശ്ശേരി പ്രിൻസിപ്പൽ ടി അയ്യപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ 8129218246 എന്ന നമ്പറിൽ വിളിക്കുക.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.