ഏകദിന വനിതാ ലോകപ്പിൽ നിലവില്‍ ഏഴ് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ സെമിഫൈനലില്‍ പ്രവേശനം നേടി. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനാണ് ഓസീസ് വീഴ്ത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറ് വിക്കറ്റിന് 135 റണ്‍സ് നേടി. 32.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം മറികടന്നു.
66 റണ്‍സുമായി പുറത്താകാതെ നിന്ന ബെത്ത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. 26 റണ്‍സുമായി അന്നാബെൽ സതർലാൻഡും മൂണിക്കൊപ്പം പുറത്താകാതെ നിന്നു. അതേസമയം ബംഗ്ലാദേശിനായി സൽമാ ഖാറ്റൂണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓസീസിന് പുറമേ ദക്ഷിണാഫ്രിക്കയും സെമിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ദക്ഷിണാഫ്രിക്ക സെമിപ്രവേശനം ലഭിച്ചത്. മത്സരത്തിന്റെ ഒരു പോയിന്റെ ലഭിച്ചതോടെ വിൻഡീനും സെമി സാധ്യതയേറി.
അതേസമയം നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കണമെങ്കിൽ അവസാന ലീഗ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച റണ്‍ശരാശരിയിൽ ജയം നേടണം. നാലാമതുള്ള ഇംഗ്ലണ്ടിന് അവസാന മത്സരത്തിൽ ദുർബലരായ ബംഗ്ലാദേശാണ് എതിരാളികളായി ഉള്ളത്. ഇംഗ്ലണ്ടിനാണ് അതിനാല്‍ സെമിസാധ്യത കൂടുതൽ.
English Summary:One Day Women’s World Cup australia in semifinals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.