പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ എട്ട് പേരെ ചുട്ടു കൊന്ന കേസ് സിബിഐയ്ക്ക് വിട്ട് കല്‍ക്കട്ട ഹൈക്കോടതി. കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. നിലവില്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ ശേഖരിച്ച വിവരങ്ങളും ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
ഏപ്രില്‍ ഏഴിനകം കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബീർഭും ജില്ലയിലെ ബോഗ്ടി ഗ്രാമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ എട്ടുപേരെ ചുട്ടുകൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരവും വീടുകൾ പുനർനിർമ്മിക്കുന്നതിന് ഓരോ വീടിനും രണ്ട് ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:Birbhum massacre: CBI to probe
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.