ശ്രീലങ്കയിൽ നിന്നു പലായനം ചെയ്തെത്തിയവരെ പുഴൽ ജയിലിൽ നിന്ന് രാമേശ്വരത്തെ മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്കു തമിഴ്നാട് സർക്കാർ മാറ്റി. അഭയാർത്ഥികളായി പരിഗണിക്കണമെന്ന ഇവരുടെ അപേക്ഷ രാമനാഥപുരം കളക്ടർ നേരിട്ടെത്തി എഴുതിവാങ്ങി. ഇത് സംസ്ഥാന സർക്കാരിന്റെ ശുപാർശയോടെ കേന്ദ്രത്തിനു സമർപ്പിക്കും.
സാമ്പത്തിക പ്രതിസന്ധിയിലായ ലങ്കയിൽ നിന്ന് 16 പേരാണ് രാമേശ്വരം തീരത്ത് എത്തിയത്. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനു കേസെടുത്ത ശേഷം, വിദേശികളെ താമസിപ്പിക്കുന്ന ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് ഇവരെ മാറ്റുകയായിരുന്നു.
എന്നാൽ, മാതാപിതാക്കൾക്കൊപ്പം നാല് മാസം പ്രായമുള്ള കുഞ്ഞിനെയും ജയിലിൽ ആക്കിയതിനെതിരെ പ്രതിഷേധമുയർന്നു. തുടർന്നാണു ഡിഎംകെ സർക്കാർ കോടതിയിൽ പ്രത്യേക അപേക്ഷ നൽകി ഇവരെ ക്യാംപിലെത്തിച്ചത്.
english summary;Those from Sri Lanka were transferred to refugee camps
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.