23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 4, 2024
October 27, 2024
October 26, 2024
September 1, 2024
June 4, 2024
March 18, 2024
February 23, 2024
February 19, 2024
February 7, 2024

മദ്രസകൾ നിരോധിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ച് എംഎൽഎ

Janayugom Webdesk
ബംഗളൂരു
March 27, 2022 9:08 am

കര്‍ണാടകയില്‍ മദ്രസകൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സമീപിച്ച് കർണാടക എംഎൽഎ എംപി രേണുകാചാര്യ. മദ്രസകൾ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്നാണ് എംഎൽഎ പറയുന്നത്. മദ്രസകൾ നിരോധിക്കുകയോ സിലബസ് പരിഷ്കരിക്കുകയോ ചെയണമെന്ന് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കിൽ മാത്രം മദ്രസകൾ അനുവദിച്ചാൽ മതിയെന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളണ്ടതെന്നും രേണുകാചാര്യ ആവശ്യപ്പെട്ടു. ഹിന്ദു കുട്ടികളും ക്രിസ്ത്യൻ കുട്ടികളും പഠിക്കുന്നത് മാത്രം മദ്രസകളിലും പഠിപ്പിച്ചാൽ മതിയെന്നും എംഎൽഎ പറഞ്ഞു.

മദ്രസകൾ നിഷ്കളങ്കരായ കുട്ടികൾക്ക് തെറ്റായ സന്ദേശങ്ങളാണ് പകർന്ന് നൽകുന്നതെന്നാണ് ബിജെപി എംഎൽഎയുടെ വാദം. ഈ കുട്ടികൾ വളർന്ന് വലുതാകുമ്പോൾ അവർ ഭാരത് മാതാ കീ ജയ് ഒരിക്കലും പറയാത്തവരാകുമെന്ന ഗുരുതരമായ ആരോപണവും ബിജെപി എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായി. ഹിജാബ് വിവാദം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് എംഎൽഎ രേണുകാചാര്യ രംഗത്തെത്തുന്നത്.

eng­lish summary;The MLA approached the Chief Min­is­ter with a demand to ban madrassas

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.