27 April 2024, Saturday

Related news

April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024

ഹിമാചല്‍: വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2024 9:41 pm
ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തതിനാണ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ അയോഗ്യരാക്കിയത്.
അയോഗ്യത ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സ്പീക്കര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി താക്കൂര്‍, ചേതന്യ ശര്‍മ്മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വിമത എംഎല്‍എമാര്‍ അസംബ്ലി നടപടികളില്‍ പങ്കെടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മനു അഭിഷേക് സിങ്‌വിയാണ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതെന്ന പ്രത്യേകതയുമുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെ നിയമസഭയില്‍ ധനകാര്യ ബില്ലിലും സര്‍ക്കാര്‍ വിരുദ്ധ സമീപനം എംഎല്‍എമാര്‍ സ്വീകരിച്ചിരുന്നു. ഇവരുടെ അയോഗ്യതയെ തുടര്‍ന്ന് സഭയിലെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40ല്‍ നിന്ന് 34 ആയി ചുരുങ്ങി.
Eng­lish Sum­ma­ry: Supreme Court refus­es to stay dis­qual­i­fi­ca­tion of six rebel Con­gress MLAs from Himachal Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.