രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 32 പൈസയാണ് വർധിച്ചത്. ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില നാലര രൂപയ്ക്ക് മുകളിലേക്കാണ് വര്‍ധിച്ചത്. ഇന്നലെ അർധ രാത്രിയും വില വർധിപ്പിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമായിരുന്നു ഇന്നലെ കൂട്ടിയത്.
കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി. കൊച്ചിയിൽ ഡീസൽ വില 96 രൂപ 25 പൈസയും പെട്രോൾ വില 109 രൂപ 6 പൈസയുമായി.
ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയിൽ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.
English Summary:Fuel prices rise for fourth day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.