24 December 2024, Tuesday
KSFE Galaxy Chits Banner 2

കയ്യൂർ രക്തസാക്ഷിദിനം

Janayugom Webdesk
March 29, 2022 7:55 am

കയ്യൂർ രക്തസാക്ഷിത്വത്തിന്റെ വാർഷികമാണിന്ന്. ബ്രിട്ടീഷ് കോളനി വാഴ്ചക്കും ജന്മിത്വത്തിനുമെതിരെയുള്ള ഐതിഹാസികമായ കയ്യൂ­ർ സമരത്തെ തുടർന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കർഷകജാഥയെ ആക്രമിച്ച സുബ്രായൻ എന്ന പൊലീസു കാരൻ പുഴയിൽവീണ് മരിച്ചതിന്റെ പേരിലുണ്ടാ­യ ഭീകരമായ പൊലീസ് നരനായാട്ടും സ­ഖാക്കൾക്കെതിരെയു ണ്ടായ കള്ളകേസുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്. കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ഠനും അബൂബക്കറും കുഞ്ഞമ്പു നായരും 1943 മാർച്ച് 29 ന് കണ്ണൂർ സെട്രൽ ജയിലിൽ വച്ച് തൂക്കി ലേറ്റപ്പെട്ടു. അവരോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും ചൂരിക്കാടൻ കൃഷ്ണൻ നായരെ പ്രായപൂർത്തിയായി ല്ലെന്ന കാരണത്താൽ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൂക്കുകയർ കാത്തു കഴിയുമ്പോഴും തങ്ങളെ കാണാനെത്തിയ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അച ഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിച്ച കയ്യൂർ സമരപോരാളികൾ എക്കാലത്തെ യും ആവേശമാണ്. ആ ധീര രക്തസാക്ഷി കളുടെ ജ്വലിക്കുന്ന ഓർമകൾ നെഞ്ചി ലേറ്റുന്നു.

ജനയുഗം പ്രവർത്തകർ

 

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.